Today: 22 Jun 2026 GMT   Tell Your Friend
Advertisements
ജര്‍മ്മനിയില്‍ കനത്ത ഉഷ്ണതരംഗം; താപനില 40 ഡിഗ്രിയിലേക്ക്
ബര്‍ലിന്‍: ജര്‍മ്മനിയില്‍ വേനല്‍ക്കാലം കടുത്തതോടെ രാജ്യം ശക്തമായ ഉഷ്ണതരംഗത്തിന്റെ (Heatwave) പിടിയില്‍. പല പ്രവിശ്യകളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസും കടന്ന് ചുട്ടുപൊള്ളുന്ന ചൂടിലേക്ക് മുന്നേറുകയാണ്. വരും ദിവസങ്ങളില്‍ രാജ്യത്തെ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.

ജനങ്ങള്‍ ചൂടില്‍ നിന്നും രക്ഷനേടാന്‍ നദികളിലേക്കും സ്വിമ്മിംഗ് പൂളുകളിലേക്കും ലേക്കുകളിലേക്കും ഒഴുകിയെത്തുന്നതിനിടയില്‍, കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നും തികച്ചും വിചിത്രമായ ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.

"ജര്‍മ്മന്‍ ഭാഷ അറിയില്ലെങ്കില്‍ തടാകത്തില്‍ ഇറങ്ങേണ്ട"

കിഴക്കന്‍ ജര്‍മ്മന്‍ നഗരമായ ഹാലെയിലെ (Halle) പ്രശസ്തമായ 'ഹൈഡെബാഡ്' (Heidebad) തടാകക്കരയിലാണ് അധികൃതര്‍ പുതിയ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് നീന്തല്‍ അറിയാം എന്ന് മാത്രമല്ല, അവിടുത്തെ ആരോഗ്യ~സുരക്ഷാ നിയമങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ പാകത്തില്‍ ജര്‍മ്മന്‍ ഭാഷ സംസാരിക്കാനും അറിയണം എന്നാണ് പുതിയ നിയമം.തടാകത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന മത്തിയാസ് നോബല്‍ (Mathias Nobel) ആണ് ഈ കടുത്ത തീരുമാനം എടുത്തത്. കഴിഞ്ഞ ആഴ്ച ജര്‍മ്മന്‍ ഭാഷ അറിയാത്ത ഒരു കുടുംബത്തിലെ ചെറിയ കുട്ടി ആഴമേറിയ വെള്ളത്തില്‍ മുങ്ങിത്താഴുകയും, ലൈഫ് ഗാര്‍ഡ് കൂടിയായ മത്തിയാസ് തന്നെ നേരിട്ട് കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു."ഞങ്ങളുടെ തടാകത്തിന് 13 മീറ്ററിലധികം ആഴമുണ്ട്. കുട്ടികള്‍ക്കും അവരെ നോക്കുന്ന മുതിര്‍ന്നവര്‍ക്കും ലൈഫ് ഗാര്‍ഡുകള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. ട്രാന്‍സ്ളേഷന്‍ ആപ്പുകള്‍ ഉപയോഗിച്ച് ആളുകളെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് സമയമില്ല. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താനല്ല ഇത്, മറിച്ച് മനുഷ്യജീവന്‍ സംരക്ഷിക്കാനാണ്," മത്തിയാസ് നോബല്‍ വ്യക്തമാക്കി.

തദ്ദേശ സ്ഥാപനങ്ങള്‍ വന്‍ കടക്കെണിയിലെന്ന് മുന്നറിയിപ്പ്:
ഉഷ്ണതരംഗം ഒരു വശത്ത് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍, ജര്‍മ്മനിയിലെ പ്രാദേശിക മുന്‍സിപ്പാലിറ്റികളും കൗണ്‍സിലുകളും (Kommunen) കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സിന്റെ ഗവണ്‍മെന്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം മാത്രം ജര്‍മ്മനിയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ഏകദേശം 29.7 ബില്യണ്‍ യൂറോയുടെ കടക്കെണിയിലാണ് (Deficit). വരും വര്‍ഷങ്ങളിലും (2027, 2028) ഈ സാമ്പത്തിക പ്രതിസന്ധി തുടരുമെന്നാണ് കണക്കുകള്‍. റോഡുകളും പൊതു കെട്ടിടങ്ങളും തകരുമ്പോള്‍ അത് ഭരണകൂടത്തിന്മേലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും, കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും തദ്ദേശ സ്വയംഭരണ കൂട്ടായ്മയുടെ (ഉഘഠ) പ്രസിഡന്റ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വരും വ്യാഴാഴ്ച ചാന്‍സലറുമായി സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രത്യേക യോഗം ചേരുന്നുണ്ട്.
- dated 22 Jun 2026


Comments:
Keywords: Germany - Otta Nottathil - heat_wave_germany_35_40_grad_hot_june_22_2026 Germany - Otta Nottathil - heat_wave_germany_35_40_grad_hot_june_22_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനി ഇളക്കിമറിക്കാന്‍ ലാലേട്ടന്‍ വരുന്നു ; ചരിത്രത്തിലാദ്യം യൂറോപ്പിലെ ഏറ്റവും വലിയ സ്ററാര്‍ നൈറ്റ് Recent or Hot News
500 കലാകാരന്മാര്‍ ഒരു വേദിയില്‍, ജൂണ്‍ 26~ന് ഓബര്‍ഹൗസനില്‍ മഹാത്ഭുതം
ടിക്കറ്റുകള്‍ തീരുന്നു

തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
പ്രതിമാസം 3 ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍, നാടുകടത്തല്‍ നടപടികള്‍ കര്‍ശനമാക്കി ജര്‍മന്‍ സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
വിഡിയോ വാര്‍ത്ത ; ജൂണ്‍ 21 നൈറ്റ് എഡിഷന്‍ ; ഇവിടെ കാണാം Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ പെന്‍ഷന്‍ പ്രായം 70 ആക്കിയേക്കും ; പുതിയ മലയാളി കുടിയേറ്റക്കാരെ കാത്തിരിക്കുന്നത് വന്‍ മാറ്റങ്ങള്‍ Recent or Hot News
മിനി ജോബുകള്‍ക്കും പൂട്ടുവീഴുന്നു.
നഴ്സിംഗ്, ഐടി, കെയര്‍ ഹോം,
സ്ററുഡന്റ്സ് എന്നീ വിഭാഗക്കാരെ ബാധിയ്ക്കും തുടര്‍ന്നു വായിക്കുക
ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ്; വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക് Recent or Hot News

ജര്‍മ്മനിയില്‍ പൗരത്വം (German Citizenship) നേടുന്നതിനായി ചിലര്‍ നടത്തുന്ന വ്യാജ ഭാഷാ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത് ഇവിടെ നേരെ ചൊവ്വെ പഠിച്ച് പരീക്ഷയെഴുതി പാസായി ജര്‍മന്‍ പൗരത്വം നേടുന്നവര്‍ക്ക് ഒരു വെല്ലുവിളി തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us